കായംകുളം: കായംകുളത്ത് പത്തു വയസുള്ള കുഞ്ഞ്ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അമ്മയുടെ മൊഴിയെടുത്തു. സംഭവത്തിൽ നാട്ടുകാരും ശിശുക്ഷേമ സമിതിയും ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് മാതാവിന്റെ മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് കായംകുളം പത്തിയൂരിൽ വാടകവീട്ടിൽ താമസിക്കുന്ന അശ്വതിയുടെ രണ്ടു മക്കളിൽ ഒരാളായ പത്തു വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനേതുടർന്ന് മാതാവ് അശ്വതിയെ അറസ്റ്റ് ചെയ്യാൻ ശിശുക്ഷേമ സമിതി ശിപാർശ ചെയ്യുകയായിരുന്നു. മാതാവിന്റെ ഉത്തരവാദിത്വമില്ലായ്മ വ്യക്തമായ സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.