കുഞ്ചാക്കോ ബോബന് നായകനായ സത്യം ശിവം സുന്ദരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് അശ്വതി മോനോന്. ആകെ നാലു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തന്റെ വ്യക്തിമുദ്ര പ്രകടമാക്കാന്‍ കഴിഞ്ഞ അശ്വതി ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്.
അതിനിടെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2000-ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.
ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്.
ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല- അശ്വതി പറയുന്നു.