തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല മരടുമുക്ക് സ്വദേശിനി അശ്വതി(15) ആണ് മരിച്ചത്.
പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വീട്ടിലേക്ക് മടങ്ങിയ അശ്വതി കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.