തിരുവനന്തപുരം: സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരിൽ അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
കോവളം സ്വദേശി ഡിജിപിക്കു നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പരാതിക്കാരനിൽനിന്നും മൊഴിയെടുത്തെങ്കിലും തെളിവുകൾ ഒന്നും ഹാജരാക്കാൻ ഇയാൾക്കു സാധിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
വിദേശ വനിതയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി. അശ്വതി തങ്ങൾക്കുവേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദേശ വനിതയുടെ ബന്ധുകളും വ്യക്തമാക്കിയിരുന്നു.