രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഞാന്‍. 26-ാമത്തെ വയസിലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞതോടെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിച്ചു.
കല്യാണം കഴിഞ്ഞ ഉടനെ ചില സോഷ്യല്‍ പ്രഷര്‍ എനിക്ക് കിട്ടിയിരുന്നു. ഫാമിലി പ്ലാനിംഗ് ഒന്നും വേണ്ട. അതൊക്കെ പ്രശ്നമാവും.
വേഗം കുഞ്ഞിനെക്കുറിച്ച് നോക്കിക്കോ എന്നാണ് പലരും പറഞ്ഞത്. മുപ്പതുകളിലെ ഗര്‍ഭധാരണം ഭയങ്കര പ്രശ്നമാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ കുഞ്ഞിനെ വേണം എന്നാണ് ഏറ്റവും പ്രിയപ്പെട്ടവര്‍ പറഞ്ഞ് തന്നത്.
അത് സ്വീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു കുഞ്ഞിനെ നോക്കാന്‍ പണവും മറ്റ് കാര്യങ്ങളുമൊക്കെ വേണമെന്ന് ആരും പറഞ്ഞ് തന്നില്ല.
ആദ്യ വിവാഹവാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്ത മാസം കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. അടുത്ത ദിവസം രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് മാതൃത്വം അത്ര എളുപ്പമല്ലെന്ന് എനിക്ക് മനസിലായത്.
അതുവരെ വാള്‍പ്പേപ്പറിലും മറ്റുമൊക്കെ കണ്ട ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം മാത്രമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു.
പ്രസവത്തിന് ശേഷം മൂന്നര വര്‍ഷത്തോളം ഞാനടക്കമുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ പോയത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് അടക്കമുള്ള അവസ്ഥകളിലൂടെയാണ്. -അശ്വതി ശ്രീകാന്ത്