അവതാരകയായും അഭിനേത്രിയായുമൊക്ക തിളങ്ങുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്വകാര്യ ചാനലിലെ കോമഡി പ്രോഗ്രാമില്‍ അവതാരകയായതോടുകൂടിയാണ് അശ്വതി പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയത്. അതുകൊണ്ട് തന്നെയാവണം, ഈ മേഖലയില്‍ പ്രവേശിക്കുന്ന ഏതൊരു സ്ത്രീയ്ക്കുമെന്നതുപോലെ അശ്വതിയ്ക്കും ചില തിക്താനുഭവങ്ങള്‍ ഉണ്ടായത്. തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
രണ്ടുകൊല്ലം മുന്പ് ഇതേ പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല…മറിച്ച് അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്…സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്‌ക്കോ ലൈക്കുകള്‍ക്കോ വേണ്ടി എന്റെ അന്തസ്സ് കളയാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല…അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക…
സ്‌നേഹപൂര്‍വം
അശ്വതി