അശ്വിനോട് സ്പിൻ ബൗൾ ചെയ്യാൻ പറഞ്ഞത് അമ്മ ചിത്രയാണെന്നു വെളിപ്പെടുത്തി താരത്തിന്റെ പിതാവ് രവിചന്ദ്രൻ. ഈ നീക്കമാണ് അശ്വിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായതെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയം പേസറായാണ് അശ്വിൻ തുടങ്ങിയത്. ഇതുമൂലം അവന് ശ്വാസംമുട്ടലും മുട്ടിനു പ്രശ്നങ്ങളുമുണ്ടായി. പേസറായുള്ള ഓട്ടം വലിയ വെല്ലുവിളിയായിരുന്നു.
ഒരിക്കൽ അമ്മ അശ്വിനോട് പറഞ്ഞു “നീ എന്തിനാണ് കൂടുതൽ ഓടുന്നത്. കുറച്ച് ചുവടു മാത്രം വച്ച് സപിൻ ബൗൾ ചെയ്യൂ”. ഇതോടെയാണ് അശ്വിൻ പേസ് വിട്ട് സ്പിന്നിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിൻ 500 വിക്കറ്റ് തികച്ചത്. ഈ നേട്ടം അച്ഛനു സമർപ്പിക്കുന്നുവെന്നാണ് അശ്വിൻ പറഞ്ഞത്.