രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ.
രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന് 500 വിക്കറ്റ് തികച്ചത്. പതിനാലാം ഓവറിലെ ആദ്യ പന്തിൽ ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
തന്റെ 98-ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അനിൽ കുംബ്ലെക്ക് 500 വിക്കറ്റ് ക്ലബിലെത്താൻ 105 ടെസ്റ്റ് വേണ്ടിവന്നു.
ഓസ്ട്രേലിയൻ മുൻ താരങ്ങളായ ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.