ന്യൂഡൽഹി: ഈ മാസം നാല് മുതൽ എട്ടുവരെ നടക്കുന്ന ദേവ്ധർ ട്രോഫി ക്രിക്കറ്റിനുവേണ്ടിയുള്ള ഇന്ത്യ എ, ബി ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് മുതിർന്ന ഓഫ് സ്പിന്നർ ആർ. അശ്വിനെ പരിഗണിച്ചില്ല. അശ്വിന് ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും ഒരാഴ്ച വിശ്രമം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിസിഐ അദ്ദേഹത്തെ ഒഴിവാക്കിയത്. അതേസമയം, അശ്വിന്റെ പ്രശ്നം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള മടങ്ങിവരവിനുള്ള സാധ്യതയാണ് ഇതോടെ അശ്വിന് നഷ്ടപ്പെട്ടത്. ടീമിൽ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ മികച്ച പ്രകടനത്തിലൂടെ സെലക്ടർമാർക്ക് മുന്നിൽ സമ്മർദം ചെലുത്താമായിരുന്നു. നിലവിൽ യുസ് വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് ഏകദിന ഇന്ത്യൻ ടീമിലുള്ള രണ്ട് സ്പിന്നർമാർ. അശ്വിനു പകരം ഷഹ്ബാസ് നദീമിനെയാണ് സെലക്ടർമാർ ഉൾപ്പെടുത്തിയത്.