ബിര്‍മിങാം: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യയുടെ താരമായത് ആര്. അശ്വിനായിരുന്നു. ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റാണ് അശ്വിന് വീഴ്ത്തിയത്. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനായതാണ് ആദ്യ ദിനം മികച്ച ബൗളിംഗ് പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിന്. കൗണ്ടിയിലെ കളികള്‍ തന്റെ ബൗളിംഗ് ആക്ഷന്‍ മെച്ചപ്പെടുത്തുന്നതിനു സഹായകമായതായി അശ്വിന് പറഞ്ഞു.
കൗണ്ടി ടീം വോഴ്സ്റ്റര്ഷയറിനുവേണ്ടിയാണ് അശ്വിന് കളിച്ചത്. കഴിഞ്ഞ വര്‍ഷം കൗണ്ടി മത്സരങ്ങള്‍ക്കായി ഇവിടെയെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ബൗളര്‍ പന്തെറിയുന്നതിന്റെ വേഗമാണ്. കഴിഞ്ഞ 12-18 മാസം ക്ലബ് ക്രിക്കറ്റ് ധാരാളം കളിച്ചു. ഇതിലൂടെ ബൗളിംഗ് ആക്ഷനില്‍ കുറച്ചു മാറ്റമുണ്ടാക്കാനായി. അതാണ് ഈ പ്രകടനത്തിന് കാരണമായതെന്ന് അശ്വിന് പറഞ്ഞു.