അശ്വിന്‍ ഇനി ലോക റിക്കാര്‍ഡുകാരന്‍, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ആര്‍.അശ്വിന് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിന്‍ 300 വിക്കറ്റില്‍ വേഗക്കാരില്‍ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര.

കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിന്‍ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയിരുന്ന ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന്‍ രണ്ടാമനാക്കിയത്. 58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വേഗക്കാരില്‍ മൂന്നാമന്‍. 61 മത്സരങ്ങളില്‍ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസര്‍മാരാണ് പിന്നീട് പട്ടിയില്‍ വരുന്നത്. റിച്ചാര്‍ഡ് ഹാഡ്ലി (ന്യൂസിലന്‍ഡ്), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡെയില്‍ സ്റ്റെയിന്‍ (ദക്ഷിണാഫ്രിക്ക).

 

Related posts