മണിച്ചിത്രത്താഴ് എന്റെ കരിയറിലെ അനുഗ്രഹമാണ്. പ്രൊജക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഇത്രയും പോപ്പുലറാകുമെന്ന് കരുതിയില്ല. സിനിമയിലെ കാസ്റ്റിംഗ് ആയിരുന്നു ഞാൻ ശ്രദ്ധിച്ചത്. ശോഭന ചേച്ചി, ലാലേട്ടൻ, സുരേഷ് ഗോപി സർ, സുധീഷ് എന്റെ മാതാപിതാക്കളായി ഇന്നസെന്റ് ചേട്ടനും കെപിഎസി ലളിതച്ചേച്ചിയും.
അഭിനേതാക്കളെക്കുറിച്ച് കേട്ടപ്പോൾ എങ്ങനെ നോ പറയാനാകുമെന്ന് തോന്നി. എന്റെ കഥാപാത്രവും നല്ലതായിരുന്നു. ശോഭന ചേച്ചിക്കൊപ്പമുള്ള റോൾ.
സെറ്റിൽ പോയപ്പോൾ ഒരു സർക്കസിന് കുട്ടികളെ വിട്ട പോലെയായിരുന്നു. എവിടെയാണെന്ന് ഞാനുള്ളതെന്ന് ചിന്തിച്ച് അദ്ഭുതപ്പെട്ടു. എവിടെ തിരിഞ്ഞാലും വലിയ ആർട്ടിസ്റ്റുകൾ. ഒരുപാട് എനിക്ക് പഠിക്കാനുണ്ടായിരുന്നു. ശോഭന ചേച്ചിയടക്കം എല്ലാവരും പെർഫോം ചെയ്യുന്നത് ഞാൻ നോക്കിയിരിക്കും.
ഇന്നും ആ സിനിമ പ്രേക്ഷകർ ഓർക്കുന്നു. മണിച്ചിത്രത്താഴിൽ എന്റെ കഥാപാത്രത്തിന്റെ പേര് അല്ലി എന്നാണ്. അല്ലിക്ക് ആഭരണം എടുക്കാൻ പോകണ്ടേയെന്ന് ശോഭന ചേച്ചിയുടെ ഡയലോഗുണ്ട്. ഇന്നും മലയാളികൾ എന്നെ കാണുമ്പോൾ അല്ലിയല്ലേ എന്നാണ് ചോദിക്കുന്നത്.
-അശ്വിനി നമ്പ്യാർ