അഞ്ചല്‍: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
സ്കൂളില്‍ മറ്റൊരു വിദ്യാര്‍ഥിനി കൊണ്ടുവന്ന അത്തര്‍കുപ്പി ബാഗ് തുറന്നു പുസ്തകം എടുക്കുന്നതിനിടെ നിലത്ത് വീണ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷ ഗന്ധമാണ് കുട്ടികളില്‍ അസ്വസ്ഥ ഉണ്ടാകാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യതമാക്കി.
എന്നാല്‍ കുട്ടികളില്‍ ശരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പലതരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നതോടെ പരിഭ്രാന്തരായി കൂടുതല്‍ രക്ഷിതാക്കള്‍ ആശുപത്രില്‍ എത്തി.
സ്കൂള്‍ അധികൃതരും ആശുപത്രി അധികൃതരും അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളില്‍ എത്തി പരിശോധന നടത്തുകയും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
അത്തര്‍കുപ്പി പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷ ഗന്ധവും ഇതില്‍ നിന്നുള്ള ആസിഡ് അംശവുമാണ് കുട്ടികളില്‍ ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇടയാക്കിയതെനനാണ് പ്രാഥമിക നിഗമനം.
കുട്ടികള്‍ എല്ലാം സുരക്ഷിതരാണെന്നും മറ്റുപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സ്കൂള്‍ പിടിഎ പ്രസിഡന്റ് വികാസ് വേണു പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ നിരീക്ഷിച്ച ശേഷം വീട്ടിലേക്ക് അയച്ചു.