ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്താൻ “ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നു വാദിച്ചു പരിഹാസപാത്രമായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത്.
വകഭേദം സംഭവിച്ച വൈറസിനെ തുരത്താൻ “നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നാണു കേന്ദ്രമന്ത്രി പറയുന്നത്. നേരത്തെ താൻ ’ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം മികച്ച ഫലമാണു നൽകിയതെന്നും മന്ത്രി അവകാശപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് ഫെബ്രുവരി 20-ന് ഇന്ത്യാഗേറ്റിൽ നടന്ന പരിപാടിയിലാണ് അത്താവാലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മോദി സർക്കാരിൽ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് റിപ്പബഌക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ അത്താവാലെ.