ഷില്ലോംഗ്: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 370 ാം വകുപ്പ് റദ്ദാക്കിയതിനെ എതിർക്കുന്നവർ തീർച്ചയായും പാക്കിസ്ഥാനിലേക്കുപോകണം. കാഷ്മീർ ജനത സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷില്ലോംഗിൽ താൽക്കാലിക അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാഷ്മീരിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
370 ാം വകുപ്പ് റദ്ദാക്കാൻ ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും അത്തെവാലെ അഭിനന്ദിച്ചു. കാഷ്മീരിൽ വികസനം വരണം. ജമ്മുകാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഒരു നാൾ പാക് അധീന കാഷ്മീരും ഏറ്റെടുക്കണം. അതാണ് ആഗ്രഹമെന്നും അത്തെവാലെ പറഞ്ഞു.