കളമശേരി: വീടുകളിൽ മോഷണം നടത്തുന്ന അതിഥി തൊഴിലാളികളെ വട്ടേക്കുന്നത്ത് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബിഷ്ണു സർദാർ (26), തപസ് മണ്ഡൽ (28) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഒന്നിന് സംശയാസ്പദമായ നിലയിൽ പ്രതികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു.
തുടർന്നു വാർഡു കൗൺസിലർ മനോജ് മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്നു മോഷ്ടിക്കപ്പെട്ട പല സാധനങ്ങളും കണ്ടെടുത്തു.
വട്ടേക്കുന്നത്ത് സൂക്ഷിച്ചിരുന്ന വിനോദ് പൈലി എന്നയാളുടെ ഡ്രില്ല്, മെഷറിംഗ് ബോക്സ്, ഗേറ്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ കണ്ട െടുത്തവയിൽപ്പെടുന്നു.
പകൽ കുപ്പി, പാട്ട എന്നിവ പെറുക്കാനെന്ന വ്യാജേന കറങ്ങി വീടുകളും മോഷണവസ്തുക്കളും നോക്കിവച്ചശേഷം രാത്രിയിലെത്തി മോഷ്ടിക്കുകയും ഇവ സ്ക്രാപ്പാക്കി വില്പന നടത്തുകയുമാണ് പ്രതികളുടെ രീതി.
കളമശേരി പരിസരത്തെ പല മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.