കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
അതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് അവര്‍ ശ്രമിച്ചതെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. കേസ് തീരുന്നതുവരെ ദിലീപ് കുറ്റവാളിയുടെ സ്ഥാനത്താണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.
ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യനടപടിയുമായി മുന്നോട്ട് നീങ്ങാനാണ് പ്രോസിക്യൂഷന്റെ നീക്കം.