പൊ​ടി അ​ഭി​ഷേ​ക​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ;  റോഡ് വികസനത്തിന് തടസ്‌സമായി  അ​ത്തി​ക്ക​യം റോ​ഡി​ലെ ജലഅഥോറിറ്റിയുടെ  പൈ​പ്പു​ലൈ​ൻ ജോ​ലി​ക​ൾ


റാ​ന്നി: പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ജ​ല​അ​ഥോ​റി​റ്റി, ചെ​ത്തോ​ങ്ക​ര-അ​ത്തി​ക്ക​യം റോ​ഡു​വി​ക​സ​നം ത​ട​സ​പ്പെ​ടു​ന്നു. പെ​രു​നാ​ട്-അ​ത്തി​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കാ​യി 2017ൽ ​ജ​ല​അ​ഥോ​റി​റ്റി​ക്ക് ന​ൽ​കി​യ അ​നു​മ​തി പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​തെ പോ​യ​തു​കൊ​ണ്ടാ​ണ് മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ചെ​ത്തോ​ങ്ക​ര – അ​ത്തി​ക്ക​യം റോ​ഡി​ലെ ക​ക്കു​ടി​മ​ണ്‍ മു​ത​ൽ അ​ത്തി​ക്ക​യം വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡു​വി​ക​സ​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ചെ​ത്തോ​ങ്ക​ര – അ​ത്തി​ക്ക​യം റോ​ഡു​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ത്തോ​ങ്ക​ര മു​ത​ൽ ക​ക്കു​ടി​മ​ണ്ണി​ന് സ​മീ​പം പ്ലാ​ന്േ‍​റ​ഷ​ൻ ഭാ​ഗം വ​രെ മെ​റ്റ​ലിം​ഗ് ന​ട​ത്തി ടാ​റിം​ഗ് ജോ​ലി​ക​ൾ പു​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ബാ​ക്കി ജോ​ലി​ക​ൾ ജ​ല​അ​ഥോ​റി​റ്റി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​ട്ട് ആ​ഴ്ച​ക​ളാ​യി. നി​ർ​ദ്ദി​ഷ്ട പെ​രു​നാ​ട് അ​ത്തി​ക്ക​യം ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ യ​ഥാ​സ​മ​യം നി​ർ​വ​ഹി​ക്കാ​ൻ ജ​ല​അ​ഥോ​റി​റ്റി​ക്ക് ക​ഴി​യാ​തെ പോ​യ​താ​ണ് ഇ​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​പ​ണി വീ​ണ്ടും നീ​ട്ടി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ഉ​ട​ന​ടി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന ക​രാ​റി​ൽ 2017 ലാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ജ​ല​അ​ഥോ​റി​റ്റി അ​ടൂ​ർ ഡി​വി​ഷ​ന് അ​നു​മ​തി ന​ൽ​കി​യ​ത്.എ​ന്നാ​ൽ ജോ​ലി ഏ​റ്റെ​ടു​ത്ത​വ​ർ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ക്കു​ടി മ​ണ്‍ മു​ത​ൽ അ​ത്തി​ക്ക​യം വ​രെ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​പ​ണി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് പൈ​പ്പി​ടാ​ൻ റോ​ഡു വെ​ട്ടി​ക്കു​ഴി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ല​അ​ഥോ​റി​റ്റി വീ​ണ്ടു​മെ​ത്തി​യ​ത്.

ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ് വെ​ട്ടി​ക്കു​ഴി​ക്കു​ന്ന തൊ​ഴി​വാ​ക്കാ​നാ​യി അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​യാ​ക്കി റോ​ഡു​വി​ട്ടു​ന​ൽ​കാ​ൻ ജ​ല​അ​ഥോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ‌ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞാ​ലും റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പൊ​ടി​യ​ഭി​ഷേ​ക​ത്താ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

ഇ​പ്പോ​ൾ സ്ഥാ​പി​ച്ച പൈ​പ്പു​ലൈ​നി​നു പു​റ​മെ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ കൂ​ടി ന​ൽ​കാ​നു​ള്ള പൈ​പ്പു സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​ല​അ​ഥോ​റി​റ്റി​യു​ടെ ആ​വ​ശ്യ​മെ​ന്ന് പ​റ​യു​ന്നു. അ​ത് എ​ന്ന​ത്തേ​ക്ക് ന​ട​ക്കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​തു​മി​ല്ല. ഇ​തു കാ​ര​ണം റോ​ഡു​പ​ണി​യെ സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

Related posts