ചെറുവത്തൂർ: പ്രസവശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ വനിതാഡോക്ടർ മരിച്ചു.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെയും സുസ്മിതയുടെയും മകൾ ഡോ.ആതിര (26)യാണു മരിച്ചത്.
ഒരാഴ്ച മുന്പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസമാണു വീട്ടിലെത്തിയത്.
ബുധനാഴ്ച രാത്രി വൈകി ശ്വാസതടസത്തെ ത്തുടർന്ന് കുഴഞ്ഞുവീണ യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭർത്താവ്: ഡോ. അർജുൻ.