കൊല്ലം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് അടുത്തുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാഴ്ച മുന്‍പാണ് ആതിരയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്തന സ്വദേശി ശരത്തിനെയാണ് ആതിര വിവാഹം ചെയ്തത്.
ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു