കൊല്ലം: കൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (30) ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം.