വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മകള്‍ മരിച്ചു! നടന്നത് ദുരഭിമാനക്കൊലയെന്നും റിപ്പോര്‍ട്ടുകള്‍; മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത് മലപ്പുറത്ത്

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റു യുവതി മരിച്ചു. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്റെ മകള്‍ ആതിര(22)യാണ് വിവാഹത്തിന്റെ തലേദിവസം അച്ഛന്റെ കുത്തേറ്റു മരിച്ചത്. രാജനെ പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. പോലീസ് പറയുന്നതിങ്ങനെ: പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന്‍ എതിര്‍ത്തിരുന്നു. പ്രശ്‌നം പോലീസ് സ്റ്റേഷനില്‍വച്ചു പരിഹരിക്കുകയും യുവാവുമായി ആതിരയുടെ വിവാഹം ഇന്നു ക്ഷേത്രത്തില്‍വച്ചു നടത്താനും നിശ്ചയിച്ചിരുന്നു.

ഇന്നലെ മദ്യപിച്ചെത്തിയ രാജന്‍ വീട്ടില്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തുടര്‍ന്നു രക്ഷപ്പെടാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പോലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു സംസ്‌കരിക്കും.

 

Related posts