വഴങ്ങാത്തപ്പോള്‍…! കരിമ്പിന്‍ത്തോട്ടത്തിലെ വീട്ടില്‍ പൂട്ടിയിട്ടു; എന്നോട് പ്രേമമാണെന്നു പറഞ്ഞത് അച്ഛന്റെ പ്രായമുള്ള സംവിധായകന്‍; ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് നടി അതിഥി

athiraaaaമലയാള സീരിയല്‍ രംഗത്തെ ജനപ്രിയ നായികമാരിലൊരാളായിരുന്നു അതിഥിയെന്ന ആതിര സന്തോഷ്. അതിഥി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നതിന്റെ ഞെട്ടലിലാണ് ആരാധകര്‍. സംവിധായകനുമായുള്ള പ്രശ്‌നങ്ങള്‍ എന്നു മാത്രമാണ് തുടക്കത്തില്‍ വാര്‍ത്ത വന്നിരുന്നത്. സംവിധായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ നിരാശയിലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. അപ്പോഴും യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നില്ല. ജീവിതം മടുത്ത് ആത്മഹത്യശ്രമത്തിലേക്കു നയിക്കാനുണ്ടായ സംഭവങ്ങളെക്കുറിച്ച് നടി അതിഥി മനസു തുറക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലാണ് ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നു. ആദ്യം നായകനും സംവിധായകനും തമ്മില്‍. അപ്പോഴാണ് അയാളുടെ നോട്ടം എന്നില്‍ പതിയുന്നത്. കഴിഞ്ഞ ജൂണിലാണ് എന്റെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഷൂട്ടിങിന് അഞ്ചുദിവസം മുമ്പേ എന്നെ അയാള്‍ വിളിച്ചു. അയാള്‍ക്ക് എന്നോട് പ്രണയമാണെന്ന്. അച്ഛനേക്കാളും രണ്ടുമൂന്നു വയസു പ്രായവ്യത്യാസമേ അയാള്‍ക്കൊള്ളൂ. ആ ഒരു സ്‌നേഹമാണ് തനിക്ക് ഉള്ളൂ എന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. ഞാന്‍ അയാളുടെ കാലു വരെ പിടിച്ചു. സമ്മതിക്കാതായതോടെ പിന്നീട് എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. കൈയില്‍ കയറി പിടിച്ച് അടിച്ചു. അപ്പോള്‍ ഞാനും തിരിച്ചടിച്ചു. അങ്ങനെ എല്ലാവരും ഓടിക്കൂടി.

അന്ന് ആ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ അവസാനിച്ചു. എന്നാല്‍ അവിടംകൊണ്ട് തീര്‍ക്കാന്‍ അയാള്‍ തയാറല്ലായിരുന്നു. ആദ്യ സിനിമയായതിനാല്‍ ഇട്ടിട്ടുപോകാന്‍ എനിക്കു വയ്യായിരുന്നു. കൂടാതെ കരാറിലും മറ്റും ഒപ്പിടുവിച്ചിരുന്നു. അങ്ങനെ മാസങ്ങള്‍ക്കുശേഷം വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ചു. തെങ്കാശിയിലെ ഒരു കരിമ്പിന്‍ത്തോട്ടത്തിലായിരുന്നു ഷൂട്ടിംഗ്. തോട്ടത്തിനു നടുക്കുള്ള ഒരു വലിയ വീട്ടിലായിരുന്നു എനിക്ക് താമസം ഒരുക്കിയിരുന്നത്. ഇതിനിടെ ഞാന്‍ രണ്ടാമത് അഭിനയിച്ച പട്ടധാരി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോകാതിരിക്കാന്‍ മൊബൈല്‍ വാങ്ങിവച്ചു. റൂം പുറത്തുനിന്നു പൂട്ടി. ഒപ്പമുണ്ടായിരുന്നവരെ പറഞ്ഞയച്ചു. ഒടുവില്‍ സഹിക്കവയ്യാതെ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

Related posts