കൊച്ചി മെട്രോയുടെ വശങ്ങളിലായി റോഡിനു മുകളിലൂടെ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ അതിരപ്പിള്ളി വനനശീകരണ വൈദ്യുത പദ്ധതി?

metroഅതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് കഴിഞ്ഞദിവസമാണ് വൈദ്യുതമന്ത്രി എം.എം. മണി പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരേ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും പദ്ധതിക്കെതിരേ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പരിസ്ഥിതിയെയും ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള പദ്ധതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയവര്‍ ബദല്‍ മാര്‍ഗവും അവതരിപ്പിക്കുന്നു. രണ്ടുദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആ ബദല്‍ മാര്‍ഗങ്ങള്‍ രാഷ്ട്രദീപിക പുന:പ്രസിദ്ധീകരിക്കുന്നു.

കൊച്ചിന്‍ മെട്രോയുടെ വശങ്ങളിലായി റോഡിനു മുകളിലൂടെ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ അതിരപ്പിള്ളി വനനശീകരണ വൈദ്യുത പദ്ധതി. സാധ്യതകള്‍

1. ഒരു മരം പോയിട്ട് ഒരു പുല്‍ച്ചെടി പോലും വെട്ടേണ്ട.
2. ഒരു തരി മണ്ണ് പോലും സര്‍ക്കാരിന് പുതുതായി എറ്റെടുക്കേണ്ട ആവശ്യം വരില്ല.
3. ഒരു ആദിവാസിയേ പോലും കുടിയിറക്കുകയോ മുക്കിക്കൊല്ലുകയോ വേണ്ട.
4. നഗരത്തിനുള്ളിലായതിനാല്‍ പുതിയ പ്രസാരണ ശൃഖല സ്ഥാപിക്കേണ്ട.
5. ഡാമിന്റ നിര്‍മാണം മൂലമുള്ള പാരിസ്ഥിതികആഘാതം ഒരു തരത്തിലുമുണ്ടാവുന്നില്ല.
6. ജലക്ഷാമം ഒരു തരത്തിലും ബാധിക്കില്ല. ഒരു തരത്തിലും ജലക്ഷാമത്തിനു കാരണമാകുകയുമില്ല.
7. നേരിട്ട് വെയിലും മഴയുമേല്‍ക്കാത്തതിനാല്‍ പദ്ധതിയുടെ അടിയിലൂടെയുള്ള റോഡിന്റെ ആയുസ് വര്‍ധിക്കുന്നു.
8. പദ്ധതി ചിലവ്, പാരിസ്ഥിതിക നാശവുമായി തട്ടിച്ച് നോക്കുമ്പോള്‍ തുലോം തുച്ചം.
9. നിസാരമെന്ന് തോന്നാമെങ്കിലും നഗരത്തിലെ ഇരുചക്രയാത്രികര്‍ക്ക് മഴയില്‍ നിന്നും, വെയിലില്‍ നിന്നും ഒരു ശക്തമായ സംരക്ഷണകവചം.
10. സോളാര്‍ പാനലില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് മെട്രോറെയില്‍ യാത്രികര്‍ക്ക് വര്‍ഷം മുഴുവന്‍ കുടിവെള്ളം നല്‍കാം.
11.വന്‍ വരുമാനം നല്‍കുന്ന ടൂറിസം മേഖലയെ നശിപ്പിക്കാതിരിക്കാം.
12. വരും തലമുറയ്ക്കായ് പൂര്‍വ്വികര്‍ നമുക്കു തന്ന ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനോടൊപ്പം നമ്മുടെ ഊര്‍ജ്ജാവശ്യങ്ങളും ഒരുമിച്ച് നിറവേറ്റാം.

നിങ്ങളെ പിന്‍തിരിപ്പിക്കുന്നത് കിട്ടാന്‍ പോകുന്ന കണക്കില്ലാത്ത കമ്മീഷനും കൈക്കൂലിയും. നടപ്പാക്കാന്‍ ആദ്യം വേണ്ട മൂലധനം “ഇച്ഛാശക്തി” മാത്രം.

വാട്‌സാപ്പില്‍ പ്രചരിപ്പിക്കുന്ന ഈ ആശയം ഒറ്റനോട്ടത്തില്‍ തമാശയെന്ന് തോന്നാമെങ്കിലും രണ്ടാമതൊന്നു ചിന്തിച്ചാല്‍ പ്രായോഗികമാണെന്നാണ് പലരും പറയുന്നത്. നിരവധി ആളുകളാണ് ഇത് ഷെയര്‍ ചെയ്യുന്നത്.

Related posts