അഞ്ചല്‍ : കൊല്ലം അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
ഇടമുളക്കൽ തുമ്പി കുന്നിൽ ഷാൻ മൻസിലിൽ ഷാനവാസാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നത്.
40 ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് പൂര്‍ണമായും അപകടനില തരണം ചെയ്തുവെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
എട്ടിന് വൈകുന്നേരമാണ് ഷാനവാസ് ഭാര്യ ആതിരയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
നവമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ആതിരയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഞ്ചല്‍ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
രണ്ടുവര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന ആതിരക്കും ഷാനവാസിനും മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.