സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ആതിരയുടെ മകള്‍ അഞ്ജലി എന്നാണ്.
മലയാള സിനിമയില്‍ ഇന്നുവരെ ആരും കൈവെച്ചിട്ടില്ലാത്ത പുതിയ പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സന്തോഷ് പറയുന്നത്.
ഒരു സ്ത്രീ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 മുതല്‍ 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകള്‍ ചിത്രത്തിലുണ്ട്.
നൂറോളം താരങ്ങള്‍ ചിത്രത്തിലുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
2011-ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സംവിധായകനാകുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്.