ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. സുഷമ സ്വരാജിനും ക്ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.
എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അതിഷിയെ ആയിരുന്നു കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത്. അന്ന് മുതൽ മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു.
അതേസമയം, ചൊവ്വ വൈകിട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി. കെ. സക്സേനയെ കണ്ട് അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിക്കും.