ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതിഷി മർലേന ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
രാജ്ഭവനിൽ വൈകിട്ട് 4.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കേജരിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർക്കു പുറമെ സുൽത്താൻപുർ മജ്റയിൽനിന്ന് ആദ്യമായി എംഎൽഎയായ എഎപിയുടെ ദളിത് മുഖം മുകേഷ് അഹ്ലാവതും മന്ത്രിയാകും.