തനിക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുവ മലയാളി നടി അതിഥി മേനോന് നടന് അഭി ശരവണനെതിരേ പോലീസില്‍ പരാതി നല്കി. സുഹൃത്തുക്കള്പ്പൊമായിരുന്ന അഭി വീട്ടില്‍ തിരികെയെത്തിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. ഈ സംഭവത്തിനു മുമ്പും പലതരത്തില്‍ അഭി ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അതിഥി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം താനും നടി അതിഥി മേനോനും വിവാഹിതരാണെന്ന വാദവുമായി നടന് അഭി ശരവണന് രംഗത്തെത്തി. വാര്‍ത്താസമ്മേളനം നടത്തി അതിഥിക്കെതിരേ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്.
വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന് പരസ്യപ്പെടുത്തി. വിവാഹം കഴിഞ്ഞിട്ടില്ല എന്ന് പറയുന്നത് കള്ളമാണെന്നും അതിഥിക്കെതിരേ തന്റെ പക്കല്‍ ആവശ്യത്തിലധികമുള്ള തെളിവുകള്‍ ഉണ്ടെന്നും അഭി അവകാശപ്പെടുന്നു. എന്നാല്‍ അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്. അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്.
ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.