പത്തനംതിട്ടയിൽ നിന്ന് 47 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടി സ്വ​ദേ​ശ​ത്തേ​ക്ക്


പ​ത്ത​നം​തി​ട്ട:​ ജി​ല്ല​യി​ല്‍ നി​ന്ന് ഛത്തീ​സ്ഗ​ഡി​ലേ​ക്കു മ​ട​ങ്ങു​ന്ന 47 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ര​ണ്ടു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് സ്‌​ക്രീ​നി​ങ് ന​ട​ത്തി മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി. ഭ​ക്ഷ​ണ​ക്കി​റ്റും ന​ല്‍​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​സൗ​ദാ​മി​നി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​കു​മാ​ര്‍, പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ജി. ​സു​രേ​ഷ്, മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം.​എ​സ്. സു​രേ​ഷ്, ഗ്രേ​ഡ് ഒ​ന്ന് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ആ​ര്‍ ര​ജി​ത, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ടി.​ആ​ര്‍.​ബി​ജു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.

Related posts

Leave a Comment