കോവിഡ് കാലത്താണ് സിനിമയിലേയ്ക്ക് ഓഫര്‍ ലഭിക്കുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ സന്തോഷമായിരുന്നു.
തിരക്കഥാകൃത്ത് ശ്രീനാഥ് ചേട്ടനും, സംവിധായകന് തനു ചേട്ടനുമാണ് എന്നോട് കഥ പറയുന്നത്. ഒരു ആറേഴു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു.
അപ്പോള്‍ എനിക്ക് ഒരു ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തില്‍ ചെറിയ രംഗങ്ങളില്‍ മാത്രം വന്നു പോയാല്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം.
എന്നാല്‍ ആളുകള്‍ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് ഞാന്‍ സിനിമ ചെയ്തത്.
-ആത്മീയ രാജന്