എം 80 മൂസിലെ പാത്തുവിന്റെ മകനായി തിളങ്ങി! പണം തട്ടലും അടിപിടിയും ഹോബിയാക്കി; കോളജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ യുവ നടന്‍ അതുല്‍ ശ്രീവ അറസ്റ്റില്‍

ergerജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കോളേജ് കേന്ദ്രീകരിച്ച് ഗുണ്ട ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നതായും കുരുക്ഷേത്ര എന്ന ഗ്യാങ്ങിലെ അംഗമാണ് അതുല്‍ ശ്രീവയെന്നും പരാതിയില്‍ പറയുന്നതായി പോലീസ് വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടുന്നതായും 100 രൂപയില്‍ കുറവ് നല്‍കുന്ന വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായും അന്വേഷണത്തില്‍ പോലീസ്് കണ്ടെത്തി. പല വിദ്യാര്‍ത്ഥികളും പേടിച്ച് പരാതിപ്പെടുന്നില്ലെന്നും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ എം 80 മൂസ എന്ന സീരിയലിലൂടെ മൂസക്കായിയുടെയും പാത്തുവിന്റെയും മകനായി വേഷം ചെയ്ത അതുല്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്. കോളജ് കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതായും ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കസബ സിഐ വ്യക്തമാക്കി. ജനപ്രിയ സീരിയലായ എം 80 മൂസയില്‍ റിസ്വാന്‍ എന്ന കഥാപാത്രത്തെയാണ് അതുല്‍ ശ്രീവ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് അതുല്‍ കൈയടി നേടിയത്. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സീരിയലിന്റെ ഗ്ലാമറും ക്രിമിനല്‍ പ്രവര്‍ത്തകള്‍ക്ക് മോടി കൂട്ടാനായിരുന്നു അതുല്‍ ഉപയോഗിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related posts