നെടുമങ്ങാട് : വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് ഓൺലൈൻ പഠനത്തിന് സ്മാർട്ട്ഫോൺ സൗകര്യമില്ല എന്ന് അറിയിച്ച വിദ്യാർഥിനിക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വീട്ടിൽ ഫോൺ എത്തിച്ചു.
നെടുമങ്ങാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി എട്ടാം ക്ലാസുകാരിയായ അതുല്യക്കാണ് മന്ത്രിയുടെ സ്നേഹസമ്മാനം എത്തിയത്
ശാരീരിക വെല്ലുവിളികൾ നേരിടുന്ന രക്ഷകർത്താക്കളുടെ രണ്ടാമത്തെ മകൾ അതുല്യ. ഓൺലൈൻ പഠനത്തിന് വേണ്ടിയുള്ള സ്മാർട്ട്ഫോൺ സാമ്പത്തിക പരാധീനതകളിൽ കഴിയുന്ന അതുല്യയുടെ രക്ഷകർത്താക്കൾക്ക് വാങ്ങി നൽകുവാൻ കഴിഞ്ഞില്ല.
തുടർന്ന് അതുല്യ വിദ്യാഭ്യാസ മന്ത്രിയായ ശിവൻകുട്ടി മാമനെ വിളിച്ചു വെന്നും തുടർന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനിൽ മാമൻ ഫോൺ വാങ്ങി വീട്ടിലേക്ക് കൊടുത്തയച്ചുവെന്നും നിഷ്കളങ്കമായ ചിരിയോടെ അതുല്യ പറയുന്നു.
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് അതുല്യ. ഒന്നാംക്ലാസിൽ പഠിക്കുന്ന ആദർശും അഭിനയ എന്ന ചേച്ചിയും ഉണ്ട് വീട്ടിൽ.