ന്യൂഡല്‍ഹി: ഇതുവരെ നാട്ടുകാര്‍ കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരുന്ന ശശി തരൂര്‍ എംപിയ്ക്കും ഒടുവില്‍ പിഴച്ചു.ജനുവരി ഒന്നാം തീയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്സ്ബുക്ക് ലൈവ് 20000 പേര് കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.
ഈ ട്വീറ്റ് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ട്വീറ്റിലെ പിഴവു ചൂണ്ടിക്കാട്ടി സുഹേല്‍ സേത്ത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംഗ്ളീഷ് പറഞ്ഞ് ഇത്രയും നാള് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. എന്തായാലും വീണു കിട്ടിയ അവസരം പലരും ആഘോഷിക്കുകയാണ്.
Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year’s Day! Those whom missed it can view it at leisure on https://t.co/z3MGd0mvtg @facebook
— Shashi Tharoor (@ShashiTharoor) January 1, 2018