ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയ്ക്ക് കിരീടം. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടം ചൂടിയത്. കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും നേടി. ഏഷ്യൻ പ്രതീക്ഷയായിരുന്ന ചൈനയ്ക്കു നാലാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു.
അതേസമയം ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടംനേടാനായില്ല. ഇതോടെ 2003ല്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ്ജംപിൽ നേടിയ വെങ്കലം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല.
അമേരിക്ക- സ്വർണം-14, വെള്ളി-11, വെങ്കലം-04
കെനിയ- സ്വർണം-05, വെള്ളി-02, വെങ്കലം-04
ജമൈക്ക- സ്വർണം-03, വെള്ളി-05, വെങ്കലം-03
ചൈന- സ്വർണം-03, വെള്ളി-03, വെങ്കലം-03