മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം… എടിഎം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍; ജ്യോതിയുടെ ജീവന്‍ രക്ഷിച്ചത് വിദ്യാര്‍ഥികള്‍

2017feb5atm

ബംഗളൂരു: ബംഗളൂരുവിലെ എടിഎം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായതായി സൂചന. പ്രതി മദുകര്‍ റെഡ്ഡിയാണു പിടിയിലായത്. ഇയാളെ ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍നിന്നാണു പിടികൂടിയത്. എന്നാല്‍, ബംഗളൂരു പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.

2013 നവംബര്‍ 19 രാവിലെ ഏഴിന് ബംഗളൂരു നഗര ഹൃദയത്തിലെ അള്‍സൂര്‍ ഗേറ്റ് പോലീസ് സ്‌റ്റേഷനു സമീപം മിഷന്‍ റോഡിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍നായരുടെ മകള്‍ ജ്യോതി ഉദയ് (38) ആണ് അക്രമിക്കപ്പെട്ടത്. കോര്‍പറേഷന്‍ ബാങ്ക് മാനേജരാണ് ജ്യോതി. വെട്ടേറ്റു തലയോട്ടി പിളര്‍ന്നു രക്തംവാര്‍ന്നു മൂന്നുമണിക്കൂറോളം ജ്യോതി എടിഎം കൗണ്ടറില്‍ കിടന്നു.

പുറത്തേക്കു രക്തമൊഴുകുന്നതു കണ്ട സ്കൂള്‍ വിദ്യാര്‍ഥികളാണു ജ്യോതിയുടെ ജീവന്‍ രക്ഷിച്ചത്. ജ്യോതിയെ വെട്ടിയ അക്രമി കത്തിയില്‍ പുരണ്ട രക്തം കൈകൊണ്ട് തുടച്ചു വൃത്തിയാക്കിയ ശേഷമാണ് എടിഎമ്മില്‍നിന്നു പുറത്തിറങ്ങിയത്. അക്രമിയുടെ വെട്ടേറ്റ ജ്യോതിയുടെ ശരീരത്തിന്‍റെ ഒരു ഭാഗം പക്ഷാഘാതത്താല്‍ തളര്‍ന്നു പോയിരുന്നു.

Related posts