ഭക്ഷണപ്രേമികൾക്ക് ഒരു ആഹ്ളാദവാർത്ത. എടിഎമ്മില്‍ പണം വരുന്നതുപോലെ 24 മണിക്കൂറും ബിരിയാണി കിട്ടുന്ന വെന്‍ഡിംഗ് മെഷീനുകൾ വരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിംഗ് മെഷീന് ചെന്നൈയിൽ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെന്‍ഡിംഗ് സ്റ്റൈല്‍ ബിരിയാണി ലഭിക്കുന്നത്.
ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കും. മെഷീനിന്റെ സ്ക്രീനില്‍ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബിരിയാണിയുടെ എണ്ണം, പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയ ശേഷം ക്യൂ ആര് കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം.
പണം കൊടുത്തശേഷം ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്ക്രീനില്‍ കാണിക്കും. എടിഎമ്മില്‍നിന്നു പണം വരുന്നതുപോലെതന്നെ മെഷീനിൽനിന്നു ബിരിയാണി പായ്ക്ക് കൈപ്പറ്റാം.