സു​ഹൃ​ത്ത് അ​റി​യാ​തെ താ​ഴെ വീ​ണ എ​ടി​എം കാ​ര്‍​ഡെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ചു ! പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് കു​ടു​ങ്ങി…

കൊ​ല്ലം ക​ട​യ്ക്ക​ലി​ല്‍ സു​ഹൃ​ത്തി​ന്റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ക​ട​യ്ക്ക​ലി​ല്‍ സു​ഹൃ​ത്തി​ന്റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ ദീ​പു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ഹൃ​ത്താ​യ ഇ​ട​ത്ത​റ സ്വ​ദേ​ശി ബി​നു​വി​ന്റെ എ​ടി​എം കാ​ര്‍​ഡ് മോ​ഷ്ടി​ച്ചാ​ണ് ദീ​പു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ബി​നു ത​ട്ടു​ക​ട​യി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ടി​എം കാ​ര്‍​ഡ് താ​ഴെ വീ​ണി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ദീ​പു എ​ടി​എം കാ​ര്‍​ഡ് എ​ടു​ക്കു​ക​യും അ​തി​ല്‍ എ​ഴു​തി​യി​രു​ന്ന പി​ന്‍​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ണം പി​ന്‍​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.

10,000 രൂ​പ​യാ​ണ് കൈ​ക്ക​ലാ​ക്കി​യ​ത്. എ​ടി​എം കാ​ര്‍​ഡ് ന​ഷ്ട​പ്പെ​ട്ട വി​വ​രം ബി​നു ഏ​റെ വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്.

അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 10,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യും ക​ണ്ടു. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ദീ​പു​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ദീ​പു പ​ണം പി​ന്‍​വ​ലി​ച്ച​തി​ന് തെ​ളി​വാ​യി എ​ടി​എം കൗ​ണ്ട​റി​നു​ള​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ദീ​പു കു​റ്റം സ​മ്മ​തി​ച്ചു. നേ​ര​ത്തെ പ​ശു​വി​നെ മോ​ഷ്ടി​ച്ച കേ​സി​ലും ദീ​പു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Related posts

Leave a Comment