എടിഎമ്മുകളുടെ എണ്ണം 37,380; എടിഎം കാർഡുകളുടെ എണ്ണമോ 2854 കോടി….സൗദിയിലെ എടിഎം-കാർഡ് കണക്കാണിത്. എടിഎം മെഷിനുകൾ സൗദിയിൽ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 7390 കോടി റിയാലാണ് എടിഎം വഴി ഉപയോക്താക്കൾ പിൻവലിച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് എടിഎം വഴിയുള്ള പണം പിൻവലിക്കൽ സൗദിയിലും കൂടിയിരിക്കുന്നു. അതേസമയം 2018 ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ ഈ വർഷം എടിഎം കാർഡുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ 3,40,994 കാർഡുകളുടെ കുറവുണ്ടായെന്ന് സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റി വ്യക്തമാക്കുന്നു.