ആറന്മുള: ഐക്കര ജംഗ്ഷനിൽ കാനറാ ബാങ്ക് എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ പോലീസ് പിടിയിലായി. ആറന്മുള ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.. കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും മറ്റും മോഷണം നടത്തിയതിന് ആറന്മുള പോലീസ് നേരത്തെ പിടികൂടിയ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാർ തോമയുടെ സംഘത്തിലുൾപ്പെട്ട സുമോദും ഉല്ലാസുമാണ് എടിഎം മോഷണശ്രമക്കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായത്. കഴിഞ്ഞ് മാർച്ച് 22നാണ് മോഷണശ്രമമുണ്ടായത്. സംഭവത്തേ തുടർന്ന് അന്ന് എടിഎം കൗണ്ടറിൽ നി്ന്നു പോലീസ് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ചതിലും പ്രതികൾ ഇവരെന്നു വ്യക്തമായിട്ടുള്ളതായി ആറന്മുള എസ്എച്ച്ഒ സന്തോഷ് കുമാർ പറഞ്ഞു.