കൊരട്ടി: കൊരട്ടി ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎം തകർത്ത് 10ലക്ഷം രൂപ കവർന്നു. കൊരട്ടി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബാങ്കിന്റെ അടുത്തുള്ള എടിഎം കൗണ്ടറാണ് തകർത്ത് പണം കവർന്നത്. ഇന്നുരാവിലെയാണ് കവർച്ച നടന്നതായി അറിയുന്നത്.
കവർച്ച നടത്തിയശേഷം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാർവന്ന് ഷട്ടർ തുറന്നപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. എടിഎമ്മിന്റെ പണം വയ്ക്കുന്ന ബോക്സ് ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്താണ് പണം കവർച്ച ചെയ്തിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.