ബംഗളൂരു: പടിഞ്ഞാറന്‍ ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍. 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ബംഗളൂരു െ്രെകംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.
ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കെജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 1.37 കോടി രൂപടയങ്ങിയ ടാറ്റാ സുമോയുമായി ഡ്രൈവര്‍ മുങ്ങുകയായിരുന്നു. പിന്നീട് വസന്ത്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്നു പണം ശേഖരിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ എടുത്തിരുന്നത്.