എടിഎം മെഷിനിൽ നിന്നും പണമെടുത്ത യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ മോഷ്ടാവ് യുവതിയുടെ അക്കൗണ്ട് പരിശോധിച്ചതിനു ശേഷം കൈക്കലാക്കിയ പണം തിരികെ നൽകി. ചൈനയിലെ ഹെയുവാൻ സിറ്റിയിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഐസിബിസി ബാങ്കിന്റെ എടിഎമ്മിൽ നിന്നുമാണ് യുവതി പണമെടുത്തത്.
പിന്നാലെ എത്തിയ മോഷ്ടാവ് കത്തി കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ഇവരുടെ കൈയിലുണ്ടായിരുന്ന 2,500 യുവാൻ കൈക്കലാക്കി. മാത്രമല്ല ഇവരോട് അക്കൗണ്ടിലെ ബാലൻസ് പണം കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അക്കൗണ്ടിൽ വേറെ പണം ഉണ്ടായിരുന്നില്ല.
ഇതിൽ മനസലിഞ്ഞ മോഷ്ടാവ് താൻ തട്ടിയെടുത്ത പണം ഇവർക്ക് തിരികെ നൽകിയതിനു ചെറുപുഞ്ചിരിയോടെ സ്ഥലത്തു നിന്നും മടങ്ങി പോയി. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോലീസ് പിടികൂടി. എന്നാൽ മനസാക്ഷിയുള്ള മോഷ്ടാവ് എന്നാണ് ഇദ്ദേഹത്തെ ഭൂരിഭാഗമാളുകളും സോഷ്യൽമീഡിയയിൽ വിശേഷിപ്പിക്കുന്നത്.