മുക്കം: കാഷ് ലെസ്സ് ഇടപാടിലേക്ക് കുതിക്കുന്ന രാജ്യത്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടുന്നതും തുടര്‍ക്കഥയാവുന്നു.ഇത്തരം തട്ടിപ്പിന്റെ അവസാനത്തെ ഇരയാണ് മുക്കം മണാശേരിയിലെ കെ.ജി.രാജന് .2014 ജൂലൈ മാസം രാജന് മുക്കം എസ്ബിഐ ശാഖയില്‍ 500 അടച്ച് അക്കൗണ്ട് എടുത്തിരുന്നു.
തുടര്‍ന്ന് പലപ്പോഴായി ചെറിയ തുക നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു. എടിഎം വഴിയാണ് ഇയാള്‍ സ്ഥിരമായി പണമിടപാട് നടത്തിയിരുന്നത്. എന്നാല്‍ ബാങ്ക് ലയനത്തിന് ശേഷം തന്റെ പാസ് ബുക്കുമായി എസ്ബിഐ ശാഖയിലെത്തി എക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
201608490938 എന്ന അക്കൗണ്ട് മ്പറില്‍ നിന്നാണ് പിഒഎസ് സംവിധാനം വഴി പണം പിന്‍വലിച്ചത്.ബിഎസ്എന്‍എല്‍ അക്കൗണ്ടിലേക്കാണ് പണം പോയത്.വിവര്മറിഞ്ഞ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടങ്കിലും നിരാശയായിരുന്നു ഫലം. ബിഎസ്എന്‍എല്‍ അധികൃതരുമായി ബന്ധപ്പെടാനാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അവരും കൈമലര്‍ത്തി. മുക്കം പോലീസില്‍ പരാതി നല്‍കുമെന്ന് രാജന് പറഞ്ഞു.