തൃശൂർ: കൊണ്ടാഴി പാറമേൽപ്പടിയിൽ എടിഎം തകർത്ത് പണം തട്ടാൻ ശ്രമം. എസ്ബിഐയുടെ എടിഎമ്മിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചത്.
മോഷ്ടാക്കൾ വന്നതെന്ന് സംശയിക്കുന്ന കാർ സമീപത്തുനിന്ന് കണ്ടെത്തി. കാർ ചെളിയിൽ കുടുങ്ങിയതിനെത്തുടർന്ന് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എടിഎമ്മിൽനിന്ന് പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തയില്ല. പോലീസ് അന്വേഷണം തുടങ്ങി.