ബാലരാമപുരം: റിട്ട ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നും അന്‍പതിനായിരം രൂപ തട്ടിയെടുത്തു.ബാലരാമപുരം മംഗലത്തുകോണം വെങ്ങാനൂര്‍ ചാവടിനട കട്ടച്ചല്‍കുഴി വിമലാലയത്തില്‍ വി.പ്രഭുചന്ദ്രന്റെ (65) 50,000 രൂപയാണ് മുംബെയിലെ എ.ടി. എമില്‍ നിന്നും മൂന്ന് തവണയായി പിന്‍വലിച്ചത്.കഴിഞ്ഞ എട്ടിനാണ് സംഭവം.രാവിലെ പ്രബുല്ലചന്ദ്രന്റെ ഫോണില്‍ വിളിച്ച് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും എടിഎംകാന്സലായെന്നും അത് പുനസ്ഥാപിക്കാന്‍ ആധാര്‍ നന്പര് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടു.
ആധാര്‍ നന്പര് പറഞ്ഞു കൊടുത്തതോടെ താങ്കളുടെ ഫോണില്‍ അല്പം കഴിഞ്ഞ് ഒരു സന്ദേശം വരും അതിലുള്ള നന്പര് പറഞ്ഞു കൊടുക്കാന്‍ പറഞ്ഞു.വീണ്ടും വിളിച്ചപ്പോള്‍ സന്ദേശത്തിലെ നന്പരും പറഞ്ഞു കൊടുത്തു.പിന്നീട് മകന് വീട്ടിലെത്തിയപ്പോള്‍ പ്രബുല്ലചന്ദ്രന് വിവരം പറഞ്ഞപ്പോള്‍ എടിഎമ്മില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്.
എസ്ബിഐയുടെ പാളയം യൂണിവേഴ്സിറ്റി ശാഖയില്‍ ചെന്ന് തിരക്കിയപ്പോള്‍ മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അറിയാന്‍ കഴിഞ്ഞതെന്ന് ബാലരാമപുരം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.കേരള യുണിവേഴ്സിറ്റിയില്‍ സെലക്ഷന് ഗ്രൈഡ് അസിസ്റ്റന്റായി വിരമിച്ചയാളാണ് പ്രബുല്ലചന്ദ്രന്.