തോപ്പുംപടി(കൊച്ചി): സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഗുരുവായൂർ സ്വദേശിയായ ഡോക്ടർ തന്റെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കാട്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണു വിവിധ സമയങ്ങളിൽ പണം നഷട്ടപ്പെട്ടതെന്നു പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. ഇന്നലെ വൈകിട്ടോടെയാണു പരാതി നൽകിയത്.
പരാതി ലഭിച്ചതായും വിശദമായ പരിശോധന നടത്തിവരികയാണെന്നും തോപ്പുംപടി പോലീസ് വ്യക്തമാക്കി. തോപ്പുംപടി പോലീസ് പരിധിയിൽമാത്രം നാല് തവണ പണം പിൻവലിച്ചതായി അധികൃതർ തിരിച്ചറിഞ്ഞതായാണു വിവരം. മറ്റ് സ്റ്റേഷൻ പരിധികളിലും ഇത്തരത്തിൽ പണം പിൻലിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.