എടിഎം കാര്‍ഡ് ഉടമ ഒടിപി നമ്പര്‍ കൈമാറിയില്ല! സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; നഷ്ടമായത് ഒന്നരലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും കവടിയാർ സ്വദേശി ഡോ. വീണയിൽ നിന്നും 30,000 രൂപയുമാണ് നഷ്ടമായത്. ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.

എടിഎം കാർഡ് ഉടമ ഒടിപി നന്പർ കൈമാറാതെയാണ് തട്ടിപ്പ് നടന്നത്. എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഓണ്‍ലൈൻ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് തട്ടിപ്പിന് ഇരയായവർക്ക് ലഭിച്ചത്. ഇരുവരും അധികൃതർക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തു.

Related posts