ബസിൽ നഷ്ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ച്  പണം തട്ടിയ സംഭവം; സ്ത്രീ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും   പി​ടി​കൂ​ടാ​നാവാതെ  പോലീസ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണം പി​ൻ​വ​ലി​ക്കു​ന്ന സ്ത്രീ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ 18നാ​ണ് തോ​ട്ട​യ്ക്കാ​ട് ചി​റ​യ്ക്ക​ൽ ശ്രീ​വി​ദ്യ അ​നി​ലി​ന്‍റെ ബാ​ഗി​ൽ നി​ന്നും പ​ഴ്സ് കോ​ട്ട​യം- കോ​ഴ​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചു ന​ഷ്്ട​പ്പെ​ട്ട​ത്.

ഇ​തി​ലു​ണ്ടാ​യി​രു​ന്ന എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലു​ള്ള എ​ടി​എ​മ്മി​ൽ നി​ന്നു​മാ​ണ് ആ​റു ത​വ​ണ​യാ​യി 34,000രൂ​പ പി​ൻ​വ​ലി​ച്ച​ത്. ഇ​തോ​ടെ​യാ​ണു ശ്രീ​വി​ദ്യ ബാ​ങ്കി​ൽ വി​ളി​ച്ചു കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്ത​ത്. തു​ട​ർ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്കി.

പ​രാ​തി​ക്കാ​ർ ത​ന്നെ ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ടി​എ​മ്മി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ഒ​രു സ്ത്രീ​യാ​ണു പ​ല​ത​വ​ണ​യാ​യി പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി. ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു 15 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​നു പ​ണം പി​ൻ​വ​ലി​ച്ച സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​ണം പി​ൻ​വ​ലി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന കു​റി​പ്പ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

Related posts