ചെറുതോണി : എടിഎം കൗണ്ടർ ചങ്ങല കൊണ്ട് കെട്ടി വലിച്ചു നീക്കി തകർക്കാൻ ശ്രമം. തോപ്രാംകുടി ടൗണിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് എടിഎം തകർത്ത് പണം അപഹരിക്കാനാണ് ശ്രമം നടന്നത്.
ഇന്ന് പുലർച്ചെ 2.40ന് ആണ് സംഭവം. എടിഎം മെഷീനിൽ ഇരുന്പു ചങ്ങല കെട്ടി വലിച്ചു നീക്കി തകർത്ത് കവർച്ച നടത്താനായിരുന്നു ശ്രമം. എടിഎം മെഷീൻ പുറത്തെത്തിക്കാനായി ചില്ലു വാതിലും തകർത്തു.
ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. വെളുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലാണ് മോഷ്ടാക്കൾ രക്ഷപെട്ടത്.
സംഭവമറിഞ്ഞ് മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെയും സമീപ പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ്് അന്വേഷണം നടത്തുന്നത്.
ഒന്നിൽ കൂടുതൽ പേരുടെ ദൃശ്യങ്ങൾ ലഭിച്ചെന്നും ഇവർ തൊപ്പി വച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.